കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള റണ്‍വേ വികസനം ത്വരിതപ്പെത്തുക: പ്രവാസി ഫെഡറേഷന്‍

എത്രയും പെട്ടെന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യത്തോടെയുള്ള വികസനം നടത്തണമെന്ന് പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Update: 2022-01-21 12:18 GMT

കോഴിക്കോട്: റണ്‍വെ നീളം കുറച്ചുകൊണ്ട് കരിപ്പൂര്‍ വിമാനത്താവള വികസനം നടത്തുന്നതിലെ ദുരുദ്ദേശം കരിപ്പൂരിന്റെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനാണോ എന്ന് ഇന്നലെ കൃഷ്ണപ്പിള്ള മന്ദിരത്തില്‍ ചേര്‍ന്ന പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയില്‍ ആശങ്ക പ്രകടിപ്പിച്ചു.

എത്രയും പെട്ടെന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യത്തോടെയുള്ള വികസനം നടത്തണമെന്ന് പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി പി സുനീര്‍ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, എന്‍ ശ്രീധരന്‍, അഡ്വ. ദേവരാജ്, ഇസ്ഹാഖ് കടലുണ്ടി, എം. കെ വിശ്വന്‍, മുഹമ്മദ് ബഷീര്‍, വാഹിദ് കൊളക്കാടന്‍, ടി പി റഷീദ്, ടി കെ രഞ്ജിത്ത് സംസാരിച്ചു.

Tags:    

Similar News