മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ നാളെ ചെക്കുന്ന് മലയില്‍വീണ്ടും തിരച്ചില്‍ നടത്തും

മുഹമ്മദ് സൗഹാന്‍ പ്രദേശം വിട്ടുപോവാന്‍ സാധ്യതയില്ലെന്നാണ് പോലിസ് നിഗമനം. വീട്ടുകാരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനും ശേഷമാണ് പോലിസ് ഈ നിഗമനത്തിലെത്തിയത്.

Update: 2021-09-04 14:02 GMT

മലപ്പുറം: അരീക്കോട്ട് ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍ നിന്ന്കാണാതായ ഭിന്നശേഷിക്കാരനായ 15കാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ നാളെ ചെക്കുന്ന് മലയില്‍വീണ്ടും തിരച്ചില്‍ തുടരും. മുഹമ്മദ് സൗഹാന്‍ പ്രദേശം വിട്ടുപോവാന്‍ സാധ്യതയില്ലെന്നാണ് പോലിസ് നിഗമനം. വീട്ടുകാരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനും ശേഷമാണ് പോലിസ് ഈ നിഗമനത്തിലെത്തിയത്.

സൗഹാനായി അരീക്കോട് പോലിസും വിവിധ സന്നദ്ധ വോളണ്ടിയര്‍മാരും സംയുക്തമായി ഞായറാഴ്ച അവസാനഘട്ട തെരച്ചില്‍ നടത്തും. രാവിലെ എട്ടിന് മലയുടെ ഭാഗങ്ങളിലും പരിസര പ്രദേശ ങ്ങളിലുമാണ് തിരച്ചില്‍ നടത്തുക. മലപ്പുറം ജില്ലയിലെ എട്ട് ഫയര്‍ ഫോഴ്സ്സ് സ്‌റ്റേഷനു കീഴിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, ടോമാകെയര്‍, മറ്റു സന്നദ്ധ രാഷ്ട്രീയ പ്രവര്‍ത്തകരുടെ വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തും. മുഹമ്മദ് സൗഹാനെ കാണാതായ ദിവസം പ്രദേശത്ത് ഒരു കാര്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടതായി അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ സിസി ടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇത്തരത്തില്‍ ഒന്നും കണ്ടെത്താന്‍ പോലിസിനായില്ല. പരിസരവാസികള്‍ക്കൊപ്പം വീട്ടുകാരുടെ മൊഴിവീണ്ടും രേഖപ്പെടുത്തിയപ്പോള്‍ വീട്ടുകാരുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി പോലിസ് പറയുന്നു. ഇതുവരെ നടത്തിയ അന്വ ഷണത്തിന്റെ വെളിച്ചത്തിലാണ് വീണ്ടും വിപുലമായ തിരച്ചില്‍ നടത്താന്‍ ഒരുങ്ങുന്നത്.

ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ വെറ്റിലപ്പാറ ചൈരങ്ങാട് സ്വദേശികളായ പൂളക്കല്‍ ഹസ്സന്‍ കുട്ടി ഖദീജ ദമ്പതികളുടെ ഇളയ മകനാണ് മുഹമ്മദ് സൗഹന്‍.

Tags:    

Similar News