താനൂര്‍ സ്വദേശി ജിദ്ദയില്‍ അപകടത്തില്‍ മരണപ്പെട്ടു

Update: 2025-02-13 16:42 GMT

താനൂര്‍: ജിദ്ദയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു താനൂര്‍ കാരാട് സ്വദേശി സി പി നൗഫല്‍ സൗദിയില്‍ ജോലി സ്ഥലത്തു ഉണ്ടായ അപകടത്തില്‍ നിര്യാതനായി. യാന്‍ബു പ്രവിശ്യയിലെ ഉംലജില്‍ ഇന്നലെ വൈകീട്ട് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണായിരുന്നു അപകടം. തലക്ക്് പരിക്കേറ്റ നൗഫലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. നേരത്തെ അബഹ കമ്മീസ് മുഷയ്ത്ത് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ജ്യേഷ്ഠന്‍ അന്‍വര്‍ നാട്ടില്‍ നിന്നും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.ഉപ്പ: കുഞ്ഞിമൂസ. ഉമ്മ: ചുണ്ടന്‍വീട്ടില്‍ പുതിയ നാലകത്ത് (സിപി)ഫാത്തിമ. നാല് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ട്. ഭാര്യ: തിരൂര്‍ പുതിയങ്ങാടി സ്വദേശി നബീല. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഉണ്ട്.