ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ എട്ടാംക്ലാസുകാരി എം പി സഫയെ അനുമോദിച്ചു
മൊബൈല്‍ഫോണില്‍ ഡിജിറ്റല്‍ സ്‌റ്റോപ്പ്‌വാച്ച് ഒരു മില്ലി സെക്കന്‍ഡ് കൊണ്ട് സ്‌റ്റോപ്പ് ചെയ്തു കൊണ്ടാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ സഫ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
കൊണ്ടോട്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഒളവട്ടൂര്‍ എച്ച്‌ഐഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി എം പി സഫയെ അനുമോദിച്ചു. മൊബൈല്‍ഫോണില്‍ ഡിജിറ്റല്‍ സ്‌റ്റോപ്പ്‌വാച്ച് ഒരു മില്ലി സെക്കന്‍ഡ് കൊണ്ട് സ്‌റ്റോപ്പ് ചെയ്തു കൊണ്ടാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ സഫ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
പഠന പ്രവര്‍ത്തനങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയാണ് സഫ. ഒളവട്ടൂര്‍ പറമ്പുകുത്തു എം പി അലവിയുടെയും ജാഫിറയുടെയും മകളാണ്. എംബിബിഎസ് വിദ്യാര്‍ഥിനി ഫാത്തിമ ദില്‍നയും പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് ജിയാദും സഹോദരങ്ങളാണ്.
അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ സഫയെ സ്‌കൂള്‍ സ്റ്റാഫ്, പിടിഎ, മാനേജ്മന്റ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു. പ്രധാനധ്യാപകന്‍ എം അബ്ദുല്‍ ഖാദര്‍ സ്‌നേഹോപഹാരം നല്‍കി. സ്റ്റാഫ് സെക്രട്ടറി എ ശിഹാബുദ്ധീന്‍, അദ്ധ്യാപകരായ പി എ അബൂബക്കര്‍, എന്‍ വി സെബാസ്റ്റ്യന്‍, എം കെ അബ്ദുല്‍ ഗഫൂര്‍, പി സി മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു.