ക്രമക്കേട്; 25 ടണ്‍ ലോഡ് അടയ്ക്ക പിടികൂടി

Update: 2019-12-20 15:43 GMT

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാവന്നൂരുനിന്ന് ചാലിശ്ശേരിയിലേക്കു കൊണ്ടുപോവുകയായിരുന്നു 25 ടണ്‍ അടയ്ക്ക ലോഡ് സംസ്ഥാന ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. 4,90,000 രൂപ നികുതിയും പിഴയും ഈടാക്കി. ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്), കോഴിക്കോട്, ഫിറോസ് കാട്ടില്‍, അസിസ്റ്റന്റ് കമ്മിഷണര്‍ കെ മുഹമ്മദ് സലിം എന്നിവരുടെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് നികുതി ഇന്റലിജന്‍സ് ഓഫിസര്‍ ഇന്റെലിജന്‍സ് എ എം ഷംസുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അസിസ്റ്റന്റ് സ്റ്റേറ്റ് ഓഫിസര്‍മാരായ എം വി സ്വാദിഖ്, ടി വി മധു സുല്‍ത്താന്‍, ഡ്രൈവര്‍ കെ രാജീവന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags:    

Similar News