മലപ്പുറം: തവനൂരില്‍ കുഴല്‍ പണം പിടിച്ചെടുത്തു. ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എണ്‍പതിനായിരം) രൂപയാണ് അധികൃതര്‍ പിടിച്ചെടുത്തത്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് പണം കണ്ടെത്തിയത്.
നാഗ്പൂരില്‍ നിന്ന് തവനൂരിലേക്ക് അരിയുമായി വന്ന ലോറിയില്‍ നിന്നാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പണം പിടികൂടിയത്. ലോറി ഡ്രൈവര്‍ പൊന്നാനി സ്വദേശി വൈശാഖിനെ കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിക്കാണ് പണം കൊണ്ടുവന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോറിയില്‍ ഉണ്ടാക്കിയ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ലോറി തടഞ്ഞു പരിശോധന നടത്തിയത്. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ആദായ നികുതി വിഭാഗത്തിന് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.