ചാലിയാറില്‍ മണല്‍കടത്ത് വ്യാപകം; 12 ലോഡ് മണല്‍ പിടികൂടി

ഊര്‍ങ്ങാട്ടീരി തെരട്ടമ്മല്‍ കടവില്‍ നിന്നും വാഹത്തില്‍ മണല്‍ കയറ്റുകയായിരുന്ന വാഹനവും 12 ലോഡ് മണലും അരീക്കോട് പോലിസ് കസ്റ്റയിലെടുത്തു.

Update: 2021-02-28 16:25 GMT

അരീക്കോട്: രാത്രി പട്രോളിംഗിന് ഇറങ്ങിയ പോലീസ് ചാലിയാറില്‍ നിന്നും അനധികൃതമായി കടത്തിയ മണല്‍ പിടികൂടി. ഊര്‍ങ്ങാട്ടീരി തെരട്ടമ്മല്‍ കടവില്‍ നിന്നും വാഹത്തില്‍ മണല്‍ കയറ്റുകയായിരുന്ന വാഹനവും 12 ലോഡ് മണലും അരീക്കോട് പോലിസ് കസ്റ്റയിലെടുത്തു. വാഹനവും മണലും കസ്റ്റഡിയിലെടുക്കുന്നത് തടസ്സപെടുത്തിയ തെരട്ടമ്മലിലെ 15 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. തുടര്‍ന്ന് വാക്കാലുരില്‍ നടത്തിയ പരിശോധനയില്‍ 12 ലോഡ് മണലും കണ്ടെത്തി. കണ്ടെത്തിയ മണല്‍ ജെസിബി ഉപയോഗിച്ച് ടിപ്പറില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി പരിശോധനക്ക് മേല്‍നോട്ടം വഹിച്ച സിഐ ഉമേഷ് പറഞ്ഞു.

ചാലിയാറില്‍ നിന്നും വ്യാപകമായി മണല്‍ വാരുന്നതായി പോലിസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവ കണ്ടെത്താന്‍ സാധിച്ചത്. രാത്രിയാണ് അധികവും മണല്‍ വാരുന്നതും കടത്തുന്നതും. പോലിസിന്റെ നീക്കങ്ങള്‍ വ്യക്തമായി അറിയുന്ന സംഘമാണ് മണല്‍ കടത്തിന് നേതൃത്വം നല്‍കുന്നത്. മണല്‍ കടത്തുന്ന വാഹനത്തിന് പിന്നിലും മുന്നിലുമായി പ്രത്യേക നിരീക്ഷകരെ സംഘം നിലനിര്‍ത്തി പോലിസിന്റെ നിരീക്ഷണം ഇവര്‍ക്ക് കൈമാറുന്നുണ്ട്. കടവുകളിലേക്കുള്ള റോഡിലും ഇവര്‍ നിരീക്ഷകരെ വെക്കുന്നതായി പോലിസ് പറഞ്ഞു. നിരീക്ഷണം ശക്തമാക്കുമെന്നും സിഐ പറഞ്ഞു. എസ് ഐ റെമിന്‍ കെ ആര്‍വിവേക് വി, രഞ്ജു പി ടി, അനീഷ് ബാബു, സുകുമാരന്‍ നേതൃത്വം നല്‍കി.

Tags:    

Similar News