കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍

Update: 2023-07-23 09:17 GMT

കോഴിക്കോട്: 14.56 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കുന്ദമംഗലം പൊലീസ് പിടികൂടി. കക്കാടംപൊയില്‍ കമറുദ്ദീനെയാണ് (32) പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി കളന്‍തോട് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. എസ്ഐ അഭിലാഷ്, ഗ്രേഡ് എസ്ഐ സുരേഷ്, സിപിഒ ഷെമീര്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരു. ലഹരിവസ്തുക്കള്‍ എത്തിക്കുന്നവര്‍ക്കെതിരെയും ഏജന്റുമാര്‍ക്കെതിരെയും നിരീക്ഷണം കര്‍ശനമാക്കിയതായി കുന്ദമംഗലം എസ്ഐ എ.അഷ്റഫ് പറഞ്ഞു.



Tags: