നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്

Update: 2021-04-04 01:18 GMT

കോഴിക്കോട്: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് അജ്ഞാതര്‍ റീത്ത് വച്ചതായി പരാതി. സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി അംഗം നാദാപുരം പുളിക്കൂലിലെ പുത്തന്‍പുരയില്‍ വീട്ടില്‍ സി എച്ച് മോഹനന്റെ വീട്ടുമുറ്റത്താണ് ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് റീത്ത് പ്രത്യക്ഷപ്പെട്ടത്. മോഹനന്‍ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മുറ്റത്ത് റീത്ത് കണ്ടത്. വിവരമറിഞ്ഞെത്തിയ നാദാപുരം പോലിസ് റീത്ത് എടുത്ത് മാറ്റി. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Wreath in the backyard of the CPM leader's house in Nadapuram

Tags:    

Similar News