മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്

Update: 2025-02-02 16:43 GMT

മുക്കം: കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്. മുക്കത്തെ സ്വകാര്യ ലോഡ്ജ് ജീവനക്കാരിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി മൊഴി നല്‍കി. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മുക്കം പോലിസ് കേസ് എടുത്തു.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.





Tags: