വെട്ടന്‍ ഹംസത്ത് മൗലവി നിര്യാതനായി

Update: 2022-02-28 09:05 GMT

കോഴിക്കോട്: കുത്ത്കല്ല് സ്വദേശി വെട്ടന്‍ ഹംസത്ത് മൗലവി നിര്യാതനായി. വാര്‍ധക്യസഹജമായ രോഗം മൂലം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മദ്‌റസ മുഅല്ലിം, ഗാനരചയിതാവ്, ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരന്‍, പരിരക്ഷ പാലിയേറ്റീവ് സന്നദ്ധസേവകന്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാവ്, സമസ്തയുടെ സുന്നി യുവജനസംഘം നേതാവ് എന്നിങ്ങനെ മതരാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു. 'കെട്ടുകള്‍ മൂന്നും കെട്ടീ... കട്ടിലില്‍ നിന്നെയും കേറ്റീ...' എന്ന പ്രശസ്ത ഗാനം രചിച്ചത് ഇദ്ദേഹമായിരുന്നു. കൈത്തക്കര മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

Tags: