പയ്യോളി ബസ് സ്റ്റാന്റില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2019-07-16 06:53 GMT

പയ്യോളി: ബസ് സ്റ്റാന്റ് കെട്ടിടത്തോട് ചേര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കും. മൃതദേഹം അതിരാവിലെ കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സമാന പ്രായത്തിലുള്ള ആരെയെങ്കിലും കാണാതായ പരാതി ഏതെങ്കിലും പോലിസ് സ്‌റ്റേഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.



Tags:    

Similar News