ടി കെ അബ്ദുല്‍ അസീസ് അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

പുത്തലത്ത് പറമ്പ് അക്കാദമി പരിസരത്ത് നടന്ന പരിപാടി എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.

Update: 2022-08-01 13:06 GMT

ടി കെ അബ്ദുല്‍ അസീസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 'കര്‍ഷക പുരസ്‌കാര' സമര്‍പ്പണവും അനുസ്മരണവും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യുന്നു

കിഴക്കോത്ത്: എസ്ഡിപിഐ പ്രവര്‍ത്തകനും കര്‍ഷകനും സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ടി കെ അബ്ദുല്‍ അസീസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 'കര്‍ഷക പുരസ്‌കാര' സമര്‍പ്പണവും അനുസ്മരണവും സംഘടിപ്പിച്ചു. പുത്തലത്ത് പറമ്പ് അക്കാദമി പരിസരത്ത് നടന്ന പരിപാടി എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.

ഈ വര്‍ഷത്തെ അബ്ദുല്‍ അസീസ് സ്മാരക പുരസ്‌കാരം പനാട്ടുപള്ളിയില്‍ ഫാത്തിമക്ക് വാര്‍ഡ് മെമ്പര്‍ നസീമ ജമാലുദ്ധീന്‍ സമര്‍പ്പിച്ചു. യുവ കര്‍ഷകയും ക്ഷീര കാര്‍ഷിക മേഖലയിലെ പെണ്‍ കരുത്തിന്റെ പ്രതീകവുമായ ഫാത്തിമയെ മുനീര്‍ വി എം പരിചയപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് സി പി ബഷീര്‍ അധ്യക്ഷത വഹിച്ചു.

കെ കെ ആലിമാസ്റ്റര്‍, കെ കെ അബ്ദുറഹിമാന്‍, പി പി അയമ്മദ് ഹാജി, പി ടി റഷീദ്, പി പി മൂസ, ആലിപോക്കര്‍ ഹാജി, റസാഖ് കൊന്തളത്ത്, എസ്ഡിപിഐ പുത്തലത്ത് പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് വി എം സമദ് സംസാരിച്ചു.

ഈ വര്‍ഷത്തെ അബ്ദുല്‍ അസീസ് സ്മാരക പുരസ്‌കാരം പനാട്ടുപള്ളിയില്‍ ഫാത്തിമക്ക് വാര്‍ഡ് മെമ്പര്‍ നസീമ ജമാലുദ്ധീന്‍ സമ്മാനിക്കുന്നു


 


Tags: