കളഞ്ഞു കിട്ടിയ സ്വര്‍ണം തിരിച്ചേല്‍പ്പിച്ച ജീവനക്കാരനെ കലക്ടര്‍ അഭിനന്ദിച്ചു

കഴിഞ്ഞ നാല് വര്‍ഷമായി കലക്ടറേറ്റില്‍ പാര്‍ട്ട് ടൈം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രകാശ് ബാബുവാണ് സ്വര്‍ണം തിരികെ നല്‍കി മാതൃകയായത്.

Update: 2021-06-25 14:28 GMT

കോഴിക്കോട്: സിവില്‍ സ്‌റ്റേഷനില്‍ നിന്ന് കളഞ്ഞു കിട്ടിയ രണ്ട് പവന്റെ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ചു നല്‍കി കളക്ടറേറ്റ് ജീവനക്കാരന്‍. കഴിഞ്ഞ നാല് വര്‍ഷമായി കലക്ടറേറ്റില്‍ പാര്‍ട്ട് ടൈം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രകാശ് ബാബുവാണ് സ്വര്‍ണം തിരികെ നല്‍കി മാതൃകയായത്.

ജില്ലാ കലക്ടര്‍ സംബശിവ റാവുവിന്റെ അഭിന്ദനങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. ഉടമസ്ഥയായ കലക്ടറേറ്റിലെ എല്‍.എ.എന്‍.എച്ച് സീനിയര്‍ ക്ലര്‍ക്ക് ടെസ്സിക്ക് കലക്ടറുടെ സാന്നിധ്യത്തില്‍ ആഭരണം കൈമാറി.

തന്റെ മാതാപിതാക്കള്‍ കല്യാണത്തിന് നല്‍കിയ ആഭരണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കക്കോടി സ്വദേശിനിയായ ടെസ്സി. സ്വര്‍ണ്ണം കിട്ടിയ വാര്‍ത്ത വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചാണ് ഉടമസ്ഥയെ കണ്ടെത്തിയത്. വാകയാട് സ്വദേശിയാണ് പ്രകാശ് ബാബു.

Tags: