കോഴിക്കോട് മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്ക്

Update: 2022-01-26 03:10 GMT

കോഴിക്കോട്: മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് മുക്കം അഗസ്ത്യമൂഴിയില്‍ നായയുടെ ആക്രമണമുണ്ടായത്. നിരവധി പേരെ കടിച്ച നായ മറ്റു നായകളെയും ആക്രമിച്ചു. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

കൈയിലും കാലിലുമാണ് ഭൂരിഭാഗം പേര്‍ക്കും കടിയേറ്റത്. പട്ടിക്ക് പേ ബാധ ഉണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ നഗരസഭാ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും നായക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Tags: