കോഴിക്കോട്: എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഡോ: പി ടി കരുണാകരന്‍ വൈദ്യര്‍ മന്ദിരം സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ട്രഷറര്‍ എല്‍ കെ റഷീദ് ഉമരി , എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ , കെ ജലീല്‍ സഖാഫി, ശ്രീജിത്ത് കുമാര്‍, ഫൈറൂസ പി ഇ , റംഷീന ജലീല്‍, നവാസ് കല്ലേരി, ഇബ്രാഹിം തലായി, എം കെ സഖരിയ്യ, ടി പി യൂസുഫ്, അഷ്‌റഫ് കുട്ടിമോന്‍, ടി പി മുഹമ്മദ്, നിസാര്‍ ചെറുവറ്റ, കെ പി ജയഫര്‍, എം.എ സലീം സംസാരിച്ചു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ ഷെമീര്‍ സ്വാഗതം ട്രഷറര്‍ കെ കെ നാസര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
