റോട്ടറി കാലിക്കറ്റ് സണ്‍റൈസ് ഉദയം ഹോമിന് വാട്ടര്‍ പ്യുരിഫയറും സീലിങ് ഫാനുകളും കൈമാറി

റോട്ടറി ക്ലബ് പ്രസിഡന്റ് നൗഫല്‍ സി ഹാഷിം ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരിക്ക് നല്‍കി.

Update: 2021-08-04 09:45 GMT

റോട്ടറി കാലിക്കറ്റ് സണ്‍റൈസിന്റെ നേതൃത്വത്തില്‍ ഉദയം ഹോമിന് വാട്ടര്‍ പ്യുരിഫയറും സീലിങ് ഫാനുകളും റോട്ടറി പ്രസിഡന്റ് നൗഫല്‍ സി ഹാഷിം ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരിക്ക് കൈമാറുന്നു.


കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സണ്‍റൈസിന്റെ നേതൃത്വത്തില്‍ ഉദയം ഹോമിന് വാട്ടര്‍ പ്യുരിഫയറും സീലിങ് ഫാനുകളും കൈമാറി. റോട്ടറി ക്ലബ് പ്രസിഡന്റ് നൗഫല്‍ സി ഹാഷിം ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരിക്ക് നല്‍കി.

നൗഫല്‍ സി ഹാശിം അധ്യക്ഷനായ ചടങ്ങില്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ മഹറൂഫ് മണലൊടി, പ്രൊജക്റ്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. രാഗേഷ്, ഡോ. കുരിയന്‍ ജോസ്, ക്ലബ് സെക്രട്ടറി സുമേഷ് രജിന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News