റേഷന്‍ കാര്‍ഡ് അന്വേഷണങ്ങള്‍ക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരെ വിളിക്കാം

Update: 2020-08-20 11:52 GMT

കോഴിക്കോട്: വടകര താലൂക്കിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ അന്വേഷണങ്ങള്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നമ്പറുകളിലേക്ക് മാത്രം വിളിച്ചറിയിക്കേണ്ടതാണെന്ന് വടകര തലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

വടകര മുന്‍സിപ്പാലിറ്റി, ഒഞ്ചിയം, ചോറോട് അഴിയൂര്‍ പഞ്ചായത്ത് പരിധിയിലുള്ളവര്‍ 9188527845 എന്ന നമ്പറില്‍ ബന്ധപ്പെടുക. മാണിയൂര്‍, ആയഞ്ചേരി, വില്ല്യാപ്പള്ളി, തിരുവള്ളൂര്‍, ഏറാമല 9188527846. വളയം, വാണിമേല്‍, നരിപ്പറ്റ, കായക്കൊടി, കുറ്റിയാടി , കാവിലുംപാറ , വേളം 9188527847. പുറമേരി, എടച്ചേരി, തൂണേരി, നാദാപുരം, ചെക്യാട്, കുന്നുമ്മല്‍ 9188527848 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


Tags: