പുതിയാപ്പ ഹാര്‍ബര്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

മലപ്പുറത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ വാഹനവുമായി പുതിയാപ്പയിലെത്തിയതിനെ തുടര്‍ന്നാണ് നടപടി

Update: 2020-06-24 06:52 GMT

കോഴിക്കോട്: കോര്‍ഷറേഷനിലെ പുതിയാപ്പ ഹാര്‍ബര്‍ 75ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ വാഹനവുമായി പുതിയാപ്പയിലെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രദേശത്തെ അവശ്യവസ്തു വില്‍പ്പന കടകള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.




Tags: