പ്രതീക്ഷ ഇഫ്താര്‍ കിറ്റ് വിതരണം ആരംഭിച്ചു

Update: 2021-04-13 13:00 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ നല്‍കുന്ന ഒരു മാസത്തെ ഇഫ്താര്‍ കിറ്റ് എസ് ഡിപി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പ്രതീക്ഷ കോഴിക്കോട് മെഡിക്കല്‍ കോളജ് യൂനിറ്റ് പ്രസിഡന്റ് ബഷീര്‍ തായനാരിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഫായിസ് മുഹമ്മദ്, പ്രതീക്ഷ വോളന്റിയര്‍മാരായ റസാഖ് മാസ്റ്റര്‍ കൊന്തളത്ത്, സരിഗ അസീസ്, കബീര്‍ ചാത്തമംഗലം, മുഹ്‌സിന്‍, നിസാര്‍ കിഴക്കോത്ത്, സഹദ് മൂഴിക്കല്‍, നാസര്‍ മായനാട്, അബ്ദുര്‍റഹ്മാന്‍, ശറഫുദ്ദീന്‍ പെരുവയല്‍ നേതൃത്വം നല്‍കി.

Pratheeksha Iftar kit distribution started

Tags: