പാലോളി, സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട്: എസ് ഐഒ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Update: 2021-07-19 14:57 GMT

കോഴിക്കോട്: പാലോളി കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിച്ച് ജനസംഖ്യാ അനുപാതത്തില്‍ മുസ്‌ലിം ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എസ്‌ഐഒ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ടി കെ മുഹമ്മദ് സഈദ് ഉദ്ഘാടനം ചെയ്തു. പാലോളി, സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടുകള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള വഞ്ചനയാണെന്നും മുസ് ലിംകള്‍ അനര്‍ഹമായത് നേടുന്നു എന്ന സംഘപരിവാര്‍ വംശീയ പ്രചാരണങ്ങളെ ഇടതുപക്ഷം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    മുസ് ലിംകള്‍ അനുഭവിക്കുന്ന സാമൂഹിക നീതിയുടെ പ്രശ്‌നത്തെ മുഖവിലയ്‌ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, എസ്‌ഐഒ ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, ജോയിന്റ് സെക്രട്ടറിമാരായ റഹീം പൈങ്ങോട്ടായി, ഷഫാഖ് കക്കോടി, ഉമര്‍ മുഖ്താര്‍, ഫഹീം വേളം നേതൃത്വം നല്‍കി.

Paloli, Sachar Committee Report: SIO conducted Collectorate march

Tags:    

Similar News