
കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പോലിസുകാരെ പ്രതി ചേര്‍ത്തു. പോലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, കെ. സനിത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. കേസില്‍ ആകെ 12 പ്രതികളായി. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റീന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശിയാണ് വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.
റെയ്ഡില്‍ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭ കേന്ദ്രം കണ്ടെത്തിയത്.