കോഴിക്കോട് ജില്ലയില്‍ എ, ബി മേഖലകളില്‍ ബസ്സില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ല

Update: 2021-06-30 11:59 GMT

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എ, ബി കാറ്റഗറികളായി തിരിച്ച മേഖലകളില്‍ ബസ്സുകളില്‍ അധികയാത്രക്കാരെ കയറ്റുന്നത് കര്‍ശനമായി തടയും. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12 ശതമാനത്തില്‍ താഴെയുള്ള കാറ്റഗറി എയിലും ബിയിലും ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതുഗതാഗതത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

എല്ലാ ബസ്സുകള്‍ക്കും ഇവിടെ സര്‍വീസ് നടത്താം. എന്നാല്‍, സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ല. ഈ നിബന്ധന ലംഘിച്ചാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ നടപടി സ്വീകരിക്കും. നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരേ പിഴ ചുമത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: