കോഴിക്കോട് പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയില്‍
കോഴിക്കോട്: പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി പിടിയില്‍. കോട്ടയം സ്വദേശി രാഹുലാണ് പിടിയിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം തട്ടിയത്. പണം തിരികെ ആവശ്യപ്പെടുകയോ പുറത്ത് പറയുകയോ ചെയ്താല്‍ മാതാപിതാക്കളെ മന്ത്രവാദത്തിലൂടെ അപായപ്പെടുത്തും എന്ന് പറഞ്ഞാണ് പണം തട്ടിയത്.
രാഹുല്‍ പത്താം ക്ലാസുകാരന് ട്യൂഷന്‍ എടുത്തിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ഥിയില്‍ നിന്ന് പണം തട്ടിയത്. 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മൂന്ന് മാസക്കാലം വരെ 9 ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ കുട്ടിയുടെ പക്കല്‍ നിന്ന് തട്ടിയത്. പലതവണകളായാണ് പണം ആവശ്യപ്പെട്ടത്. പിന്നീട് കുട്ടി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൂടോത്രം ചെയ്ത് മതാപിതാക്കളെ അപായപ്പെടുത്തുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയത്.
പിന്നീട് മാതാപിതാക്കള്‍ പണം അന്വേഷിച്ച സമയത്താണ് കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പിന്നീട് പേരാമ്പ്ര പോലിസില്‍ പരാതി നല്‍കി. പരാതി കൊടുത്തപ്പോള്‍ വരണസിയിലേക്ക് മുങ്ങിയിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പോലിസ് രഹസ്യമായി പിടികൂടുകയായിരുന്നു.