കോഴിക്കോട്ട് വ്യാപാരികളുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് ജലപീരങ്കി പ്രയോഗിച്ചു

ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടര്‍ക്കാര്‍ക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു കലക്ടറേറ്റ് മാര്‍ച്ച്

Update: 2021-12-28 08:55 GMT

കോഴിക്കോട്: വടകരയിലെ വ്യാപാരികള്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പോലിസ് ജലപീരങ്കി പ്രയോഗിച്ചു.സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടര്‍ക്കാര്‍ക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം.

വ്യാപാരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.ഇതോടെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ജലീല്‍ എന്നയാള്‍ക്ക് പരിക്കേറ്റു. പോലിസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും നീക്കി.സ്ഥലത്ത് പ്രതിഷേധ ധര്‍ണ തുടരുകയാണ്.

Tags: