കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാതല കണ്‍വെന്‍ഷന്‍
കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തകയോഗത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ നിര്‍വ്വഹിച്ചു.
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാതല കണ്‍വെന്‍ഷന്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തകയോഗത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ നിര്‍വ്വഹിച്ചു.
വനിതാ ദിനത്തില്‍ നടന്ന ചടങ്ങില്‍ വനിതാ അംഗം താര കണ്ണോത്ത് ഐഡി കാര്‍ഡ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍, ട്രഷറര്‍ ദാസ് വട്ടോളി, പി സി രാജേഷ്, പ്രമോദ് ബാബു ഫറോക്ക് സംസാരിച്ചു.