കൊടുവള്ളി: സ്വര്‍ണക്കള്ള കടത്ത് കേസില്‍ അടക്കം പ്രതി പട്ടികയില്‍ ചേര്‍ത്ത കാരാട്ട് ഫൈസലിന് തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി. കൊടുവള്ളി നഗരസഭയില്‍ സൗത്ത് വാര്‍ഡില്‍ ഇടത് സ്വതന്ത്രനായി മല്‍സരിച്ച ഫൈസല്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥി പി പി മൊയ്തീന്‍കുട്ടിയോട് 148 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ച ഫൈസല്‍ വിജയിച്ചിരുന്നു. അന്ന് എല്‍ഡിഫ് സ്ഥാനാര്‍ഥി ഒ പി റഷീദിന് ഒരു വോട്ട് പോലും ലഭിച്ചിരുന്നില്ല.പി.പി. മൊയ്തീന്‍കുട്ടി -608, ഫൈസല്‍ കാരാട്ട്- 460, സതീശന്‍ (ബി.ജെ.പി) 18, പി.സി. മൊയ്തീന്‍കുട്ടി (സ്വതന്ത്രന്‍) -18, ഫൈസല്‍ പുറായില്‍ (സ്വതന്ത്രന്‍) 1, എന്നിങ്ങനെയാണ് വോട്ട് നില.