കെ എം റിയാലു അനുസ്മരണ സമ്മേളനം നടത്തി

Update: 2024-06-08 08:30 GMT

കോഴിക്കോട്: സാമൂഹിക സേവകനും വിദ്യാഭ്യാസ ചിന്തകനും ഇസ്‌ലാമിക പ്രബോധകനുമായിരുന്ന കെ എം റിയാലുവിന്റെ നാലാം ചരമദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ഇസ് ലാമിക് യൂത്ത് സെന്ററില്‍ നടന്ന അനുസ്മരണ സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അസാധാരണമായ വ്യക്തിപ്രഭാവവും അക്ഷീണമായ കര്‍മനൈരന്തര്യവും നിസ്വാര്‍ഥമായ മനുഷ്യസ്‌നേഹവും വഴി ജനഹൃദയങ്ങളെ കീഴടക്കിയ ഇസ്‌ലാമിക സേവകനായിരുന്നു കെ എം റിയാലു എന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക സംസ്‌കൃതിയുടെ സാഹോദര്യവും സമഭാവനയും അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് സാക്ഷാത്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സഹപ്രവര്‍ത്തകനായിരുന്ന ടി ടി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇ എന്‍ ഇബ്രാഹീം, അബ്ദുറഹിമാന്‍ പെരിങ്ങാടി, കെ പി ഒ റഹ്മത്തുല്ല, എന്‍ എം അബ്ദുര്‍റഹ്മാന്‍, ശരീഫ് പൊന്നാനി, ഡോക്ടര്‍ അബൂബക്കര്‍ നാദാപുരം, ഷാഫി ഹുദവി, പി കെ ഷരീഫുദ്ദീന്‍, വി വി എ ഷുക്കൂര്‍, ഡോ. ശുഹൈബ് റിയാലു, ഖാജാ ശിഹാബുദ്ദീന്‍, നഈം തോട്ടത്തില്‍ ഉബൈദ് തൃക്കളയൂര്‍, കെ സി സലീം സംസാരിച്ചു.

Tags: