ജുനൈദ് കൈപ്പാണി യുവജനസേവാദള്‍ ദേശീയ പ്രസിഡന്റ്

Update: 2019-08-05 04:43 GMT

കോഴിക്കോട്: വയനാട് വെള്ളമുണ്ട സ്വദേശി ജുനൈദ് കൈപ്പാണിയെ യുവജന സേവാദള്‍ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. രാജ്യത്തെ ജനതാ പരിവാര്‍ ശൃംഖലയിലെ വിവിധ യുവജന സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് യുവജന സേവാദള്‍. 

മുംബൈയില്‍ നടന്ന ദേശീയ സമിതിയോഗത്തിലാണ് ജുനൈദിനെ തിരഞ്ഞെടുത്തത്. നിലവില്‍ യുവ ജനദാദള്‍ എസ് സംസ്ഥാന സെക്രട്ടറിയാണ്. നേരത്തെ കേരള സര്‍വ്വകലാ ശാലാ യൂണിയന്‍ വൈസ് ചെയര്‍മാനായിരുന്നു.


Tags: