20 രൂപയ്ക്ക് ചോറും രുചികരമായ കറികളും; അത്തോളിയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

പകല്‍ 12 മുതല്‍ മൂന്നുവരെയുള്ള സമയത്താണ് ഊണ്‍ ലഭിക്കുക. ഊണിന് 20 രൂപയും പാര്‍സലായി നല്‍കുന്നതിന് 25 രൂപയുമാണ്. ആവശ്യക്കാര്‍ക്ക് മീനും ഇറച്ചിയും ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും പ്രത്യേകം നിരക്കില്‍ ലഭ്യമാണ്.

Update: 2020-08-22 11:09 GMT

കോഴിക്കോട്: 20 രൂപയ്ക്ക് ചോറും രുചികരമായ കറികളുമായി അത്തോളി ഗ്രാമപ്പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ കൊടശ്ശേരിയില്‍ ഹോട്ടല്‍ ആരംഭിച്ചത്. അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു.

പകല്‍ 12 മുതല്‍ മൂന്നുവരെയുള്ള സമയത്താണ് ഊണ്‍ ലഭിക്കുക. ഊണിന് 20 രൂപയും പാര്‍സലായി നല്‍കുന്നതിന് 25 രൂപയുമാണ്. ആവശ്യക്കാര്‍ക്ക് മീനും ഇറച്ചിയും ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും പ്രത്യേകം നിരക്കില്‍ ലഭ്യമാണ്. പ്രാതല്‍, അത്താഴം എന്നിവയും ലഭിക്കും. നാല് കുടുംബശ്രീ പ്രവര്‍ത്തകരാണ് ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഊണ് ആവശ്യമുള്ളവര്‍ക്ക് നേരത്തേ ബുക്ക് ചെയ്യാമെന്ന് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സന്‍ വിജില സന്തോഷ് പറഞ്ഞു. ഫോണ്‍ നമ്പര്‍: 9072499251. 

Tags:    

Similar News