കരിപ്പൂരില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Update: 2021-02-06 11:02 GMT

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മസ്‌കത്തില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറാണ് പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കാപ്‌സ്യൂള്‍ രൂപത്തിലുള്ള നാല് പായ്ക്കറ്റുകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ സലാം എയറിന്റെ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു.

Gold worth Rs 45 lakh seized in Karipur

Tags:    

Similar News