ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മ യാത്രയ്ക്ക് കോഴിക്കോട്ട് സ്വീകരണം നല്‍കും

Update: 2021-07-16 15:29 GMT

കോഴിക്കോട്: ഭീമാ കൊറേഗാവ് കേസ് ചുമത്തി ജയിലിലടയ്ക്കുകയും കസ്റ്റഡിയില്‍ മരണപ്പെടുകയും ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മ യാത്രയ്ക്ക് കോഴിക്കോട്ട് സ്വീകരണം നല്‍കും. നാളെ വൈകീട്ട് മൂന്നിനു കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന ചിതാഭസ്മ യാത്രയില്‍ വിവിധ രാഷ്ട്രീയ-മത-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചിതാഭസ്മം എറണാകുളത്തേക്ക് കൊണ്ടുപോവും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, പ്രമുഖ സാഹിത്യകാരന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, മോണ്‍. ജെണ്‍സന്‍ പുത്തന്‍വീട്ടില്‍(കോഴിക്കോട് രൂപത), റവ. ഫാ. തോമസ് തെക്കേല്‍(സിഎം ഐ പ്രൊവിന്‍ഷ്യാല്‍), ഡിസിസി പ്രസിഡന്റ് രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Fr. Stan Swamy's ashes journey will host Kozhikode

Tags:    

Similar News