രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം; പൗരസദസ് സംഘടിപ്പിച്ചു

Update: 2021-02-14 11:20 GMT

വടകര: രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന സന്ദേശമുയര്‍ത്തി ജനുവരി 17 മുതല്‍ ഫെബ്രുവരി 17 വരെ നടക്കുന്ന കാംപയിന്റെ ഭാഗമായി വില്യാപ്പള്ളി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരസദസ് സംഘടിപ്പിച്ചു. വിഎംജെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്‌റഫ് വിഷയവതരണം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് കെ പി സാദിക്ക് അധ്യക്ഷത വഹിച്ചു. കെ കെ നാസര്‍, ഷറഫിം കല്ലേരി സംസാരിച്ചു.

Tags: