മൂടല്‍മഞ്ഞ്; കോഴിക്കോടുനിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി

Update: 2021-10-01 04:23 GMT

കോഴിക്കോട്: മൂടല്‍മഞ്ഞ് കാരണം കോഴിക്കോടുനിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. കോഴിക്കോടുനിന്ന് പുറപ്പെടേണ്ട മസ്‌കത്തിലേക്കുള്ള സലാം എയര്‍, ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ്, അബൂദബിയിലേക്കുള്ള ഇന്‍ഡിഗോ, ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ സര്‍വീസുകളാണ് വൈകിയത്.

രാത്രി രണ്ടുമണി മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. യാത്ര വൈകിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകീട്ട് 6 മണിക്ക് പുറപ്പെടും. ദുബയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍നിന്ന് രാവിലെ 8:30നാണ് പുറപ്പെട്ടത്. ഒമാനില്‍നിന്നുള്ള സലാം എയര്‍ കൊച്ചിയിലും ഖത്തര്‍ എയര്‍വെയ്‌സ് തിരുവനന്തപുരത്തും ഇറക്കിയിരുന്നു.

Tags:    

Similar News