കൊവിഡ്: മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്കുള്ള പുനരധിവാസ പദ്ധതി ഉദ്ഘാടനം

Update: 2020-11-13 13:30 GMT

കോഴിക്കോട്: കൊവിഡ് ബാധിച്ച് മരണമടഞ്ഞ ഗള്‍ഫ് പ്രവാസികളുടെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനം നവംബര്‍ 15നു വൈകീട്ട 4.30 ന് നടക്കും. വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ് ഫോമില്‍ നടക്കുന്ന പരിപാടി എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ് പദ്ധതി നിര്‍വഹണത്തിനു തുടക്കം കുറിക്കും. നിര്‍ധനരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വീട്, മരണമടഞ്ഞ പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അര്‍ഹരായ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങള്‍ക്ക് ഭൂമി, പണി പൂര്‍ത്തിയാവാത്ത വീടുകള്‍ പൂര്‍ത്തിയാക്കാനും പുതിയ വീടുകള്‍ പണിയാനും സഹായം, വീടുവയ്ക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് സ്ഥലം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതികള്‍. പ്രവാസി മലയാളി കൂട്ടായ്മകള്‍, വ്യാപാരി പ്രമുഖര്‍ തുടങ്ങി വിവിധ രംഗത്തുള്ളവര്‍ സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അധ്യക്ഷത വഹിക്കും. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ്, പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍, ജമാഅത്തെ ഇസ് ലാമി കേരള അസി. അമീര്‍ പി മുജീബ് റഹ്‌മാന്‍ പങ്കെടുക്കും.

Covid: Inauguration of Rehabilitation Project for Deceased Expatriate Families



Tags:    

Similar News