35 വര്‍ഷം സഹകരണ സംഘത്തില്‍ ജോലിചെയ്തയാള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

നടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി.

Update: 2022-07-27 13:19 GMT

കോഴിക്കോട്: 35 വര്‍ഷം സഹകരണ സംഘത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്ത ശേഷം 2020 നവംബറില്‍ സര്‍വീസില്‍ നിന്നും വിരമിച്ചയാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

നടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. ആഗസ്ത് 31ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. തേക്കുംകുറ്റി ക്ഷീരോല്‍പാദന സഹകരണ സംഘത്തില്‍ ക്ലര്‍ക്കായിരുന്ന എ ആനന്ദവല്ലിയുടെ പരാതിയിലാണ് നടപടി. 2020 നവംബറിലാണ് പരാതിക്കാരി സര്‍വീസില്‍ നിന്നും വിരമിച്ചത്. ഉയര്‍ന്ന ഉദ്യേഗസ്ഥര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.

Tags:    

Similar News