തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കേസെടുത്തു; ആദ്യകുട്ടി മരിച്ചതും സമാന രീതിയില്‍

Update: 2025-02-11 07:55 GMT

കോഴിക്കോട്: തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പരാതിയുമായി കുഞ്ഞിന്റെ പിതാവ്. പിതാവിന്റെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തു. ആദ്യകുട്ടി മരിച്ചതും സമാന രീതിയില്‍ ഭാര്യവീട്ടില്‍ വച്ച് ആണെന്നാണ് പരാതിയില്‍ പറയുന്നത്.

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയാണ് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുന്‍മ്പ് ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു. അതേസമയം ഇവരുടെ മറ്റൊരു കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു. മുലപാല്‍ തെണ്ടയില്‍ കുടുങ്ങിയായിരുന്നു മരണം.

14 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു കുഞ്ഞ് കൂടി മരിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ പിതാവ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.