കാലിക്കറ്റ് സര്‍വകലാശാല വി സി നിയമനം: ഫ്രറ്റേണിറ്റി നിവേദനം നല്‍കി

Update: 2020-06-11 11:24 GMT

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമന അട്ടിമറിയുമായി ബന്ധപ്പെട്ട് ഇടപെടല്‍ ആവശ്യപ്പെട്ട് ലോക്‌സഭ എംപി കെ മുരളീധരന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിവേദനം നല്‍കി. കാവിവല്‍ക്കരണത്തിനുള്ളതല്ല കാലിക്കറ്റ് വാഴ്‌സിറ്റി, സംഘപരിവാര്‍ വി സിയെ അനുവദിക്കില്ല എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എംപിയെ സന്ദര്‍ശിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് ഇബ്രാഹീം, സെക്രട്ടേറിയറ്റംഗം മുജാഹിദ് മേപ്പയൂര്‍, ജില്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ മുബഷിര്‍ ചെറുവണ്ണൂര്‍, ഫുവാദ് വടകര സംബന്ധിച്ചു.




Tags: