ആധാരമെഴുത്ത് സ്ഥാപനം ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആധാരമെഴുത്ത് സ്ഥാപനം നടത്തുന്ന ഒ പി ഉദയഭാനു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Update: 2022-07-26 13:08 GMT

കോഴിക്കോട്: സി എച്ച് ഫ്‌ലൈ ഓവറിന് സമീപം ആര്‍സി റോഡിലെ ആധാരമെഴുത്ത് സ്ഥാപനം ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍.കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആധാരമെഴുത്ത് സ്ഥാപനം നടത്തുന്ന ഒ പി ഉദയഭാനു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കെട്ടിടം ഉടമയുടെ ആളുകള്‍ സ്ഥാപനത്തിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയില്‍ പറയുന്നു. മാനസിക പീഡനത്തിന് പുറമേ വധ ഭീഷണിയുമുണ്ട്.

ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ കല്ലുകള്‍ കുത്തിപൊളിക്കുന്നുണ്ട്. ഇവരുടെ നിരന്തര അക്രമം കാരണം ആധാരമെഴുത്ത് സ്ഥാപനത്തിലെ വിലപിടിപ്പുള്ള ആധാരങ്ങളും കമ്പ്യൂട്ടറുകളും നശിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ആഗസ്ത് 31 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

Tags: