കോഴിക്കോട് ജില്ലയിലെ 51 കൊവിഡ് ആശുപത്രികളില്‍ 823 കിടക്കകള്‍ ഒഴിവ്

65 ഐസിയു കിടക്കകളും 22 വെന്റിലേറ്ററുകളും ഒഴിവുണ്ട്.

Update: 2021-05-09 13:59 GMT

കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 51 കൊവിഡ് ആശുപത്രികളില്‍ ഒഴിവുള്ളത് 823 കിടക്കകള്‍. 65 ഐസിയു കിടക്കകളും 22 വെന്റിലേറ്ററുകളും ഒഴിവുണ്ട്. ഓക്‌സിജന്‍ ലഭ്യതയുള്ള 359 കിടക്കകളും ഒഴിവാണ്. 13 ഗവണ്‍മെന്റ് കൊവിഡ് ആശുപത്രികളിലായി 220 കിടക്കകള്‍, 17 ഐസിയു, 13 വെന്റിലേറ്റര്‍, 189 ഓക്‌സിജന്‍ ഉള്ള കിടക്കകള്‍ എന്നിവയാണ് ബാക്കിയുള്ളത്.

10 സിഎഫ്എല്‍ടിസികളിലായി ആകെയുള്ള 916 കിടക്കകളില്‍ 484 എണ്ണം ഒഴിവുണ്ട്. എസ്എല്‍ ടിസികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 41 കിടക്കകളും, കാരപ്പറമ്പ് ഹോമിയോ കോളജില്‍ 23 എണ്ണവും, എന്‍ഐടി എംബിഎ ഹോസ്റ്റലില്‍ 199 കിടക്കകളുമാണ് ഒഴിവുള്ളത്. 79 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1750 കിടക്കകളില്‍ 1396 എണ്ണം ഒഴിവുണ്ട്.

Tags: