ശരീരത്തില്‍ നീലനിറം; പാമ്പുകടിയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു വയസുകാരി മരിച്ചു

Update: 2025-11-11 07:39 GMT

കോഴിക്കോട്: പാമ്പു കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച എട്ടു വയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യു.കെ. ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്വിമ ഹുസ്‌നയാണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങിനിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശരീരത്തില്‍ നീല നിരം കണ്ടതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.