2020 നഴ്‌സുമാരുടെ വര്‍ഷം: സംസ്ഥാനതല പരിപാടികള്‍ക്ക് തുടക്കമായി

കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ പ്രഫ.രേണു സൂസന്‍ ജോര്‍ജ് ദീപം തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Update: 2020-01-01 14:54 GMT

കോഴിക്കോട്: ലോകാരോഗ്യസംഘടന 2020 നഴ്‌സുമാരുടെ വര്‍ഷമായി ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി, സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നോര്‍ത്ത് വെസ്റ്റ് സോണ്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല പരിപാടികള്‍ക്ക് തുടക്കമായി. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ പ്രഫ.രേണു സൂസന്‍ ജോര്‍ജ് ദീപം തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ലോകാരോഗ്യസംഘടന നഴ്‌സുമാരുടെ വര്‍ഷമായി 2020 നെ പ്രഖ്യാപിച്ചതിന്റെ പ്രാധാന്യത്തെപ്പറ്റി ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സോഷ്യോ എക്കണോമിക് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പ്രഫ. പ്രമീന മുക്കോളത്ത് മുഖ്യപ്രഭാഷണം നടത്തി.

സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നോര്‍ത്ത് വെസ്റ്റ് സോണ്‍ പ്രോഗ്രാം ചെയര്‍മാന്‍ പി ബി ഹരിപ്രസാദ് ആശംസകള്‍ അര്‍പ്പിച്ചു. കോഴിക്കോട് നഗരത്തിലെ വിവിധ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും നഴ്‌സുമാരും പരിപാടിയില്‍ പങ്കെടുത്ത് നഴ്‌സസ് പ്രതിജ്ഞ ചൊല്ലി. ആരോഗ്യപരിപാലനത്തില്‍ നഴ്‌സുമാരുടെ സേവനംം അഭിവാജ്യഘടകമാണെന്ന് ഉയര്‍ത്തിക്കാട്ടുകയെന്ന ഉദ്ദേശത്തോടെയാണ് ഈ പ്രഖ്യാപനം. ലോകാരോഗ്യസംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ 2030 ഓടെ കൈവരിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നഴ്‌സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കാനാവുമെന്നതുകൊണ്ടാണ് 2020 നഴ്‌സുമാരുടെ വര്‍ഷമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. 

Tags:    

Similar News