റോഡ് നവീകരണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

Update: 2020-12-08 10:53 GMT
കോഴിക്കോട്: ജില്ലയില്‍ തദ്ദേശ തfരഞ്ഞെടുപ്പ് ജോലികള്‍ നടക്കുന്ന സാഹചര്യത്തില്‍ പാതയോരങ്ങളില്‍ കുഴിയെടുക്കുന്നത് ഉള്‍പ്പടെയുള്ള റോഡ് നവീകരണ പ്രവൃത്തികള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍, വെബ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് റോഡ് പ്രവൃത്തികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. അത്യാവശ്യമുള്ള റോഡ് പ്രവൃത്തികള്‍ ഒഴികെയുള്ളവ ഡിസംബര്‍ 16 വരെ നിര്‍ത്താനാണ് നിര്‍ദ്ദേശം.