വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും യുവാവും പിടിയില്‍
കോട്ടയം: ഹണി ട്രാപ്പില്‍ കുടുക്കി വൈദികനില്‍ നിന്നു 41.52 ലക്ഷം രൂപ തട്ടിയ കേസില്‍, ബെംഗളൂരു സ്വദേശികളായ യുവതിയെയും യുവാവിനെയും വൈക്കം പോലിസ് അറസ്റ്റ് ചെയ്തു. നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദികന്‍ ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍ ജോലി അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തി പലതവണകളായി വൈദികനില്‍ നിന്ന് 41,52,000 രൂപ തട്ടിയെടുത്തു.കഴിഞ്ഞദിവസം 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വൈദികന്റെ വീഡിയോ കോളില്‍ റെക്കോര്‍ഡ് ചെയ്ത വൈദികന്റെ നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് വൈദികന്‍ വൈക്കം ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വൈക്കം എസ്‌ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.