കോട്ടയത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Update: 2022-01-07 16:44 GMT

കോട്ടയം: മറ്റക്കരയില്‍ ടോറസ് ലോറി ബൈക്കിലിയിടിച്ച് ഇരുചക്ര യാത്രക്കാരനായ യുവാവിനു ദാരണാന്ത്യം. മറ്റക്കര കിളിയന്‍കുന്ന് നിവാസി അഞ്ചാനിക്കല്‍ ഗോപാലന്റെ മകന്‍ ഷിബു(28) വാണ് മരിച്ചത്. മറ്റക്കര വടക്കേടം ജങ്ഷനു താഴെ വടക്കേടത്തിനും ആലുംമൂടിനും ഇടയിലെ വളവിലായിരുന്നു അപകടം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അയര്‍ക്കുന്നം പോലിസെത്തിയാണ് മൃതദേഹം മാറ്റിയത്. ഓമനയാണ് അമ്മ. സഹോദരി: നിഷ.

Tags: