ഈരാറ്റുപേട്ട: വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിനായി ഐഎസ്എം സംസ്ഥാന സമിതി ആവിഷ്‌കരിച്ച വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഇരുപതാംഘട്ട സംസ്ഥാന സംഗമം നാളെ (ഞായര്‍) രാവിലെ 8.30 മുതല്‍ ഈരാറ്റുപേട്ടയിലെ ബറക്കാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി അധ്യക്ഷത വഹിക്കും.
സിഎം മൗലവി ആലുവ മുഖ്യപ്രഭാഷണം നടത്തും. യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ച കെ.എം മൗലവി രചിച്ച അന്നഫ്ഉല്‍ അമീം എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീര്‍ നിര്‍വഹിക്കും. സ്വാഗതസംഘം കണ്‍വീനര്‍ പി.എ ഹാഷിം പുസ്തകം ഏറ്റുവാങ്ങും. കുട്ടികള്‍ക്ക് പ്രത്യേകമായ ബാലസംഗമം സമാന്തരമായി നടക്കും. സമാപന സമ്മേളനം ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും.
ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത്, വെളിച്ചം കണ്‍വീനര്‍ ഡോ. റജൂല്‍ ഷാനിസ്, കെഎന്‍എം മര്‍കസുദ്ദഅവ കോട്ടയം ജില്ലാ പ്രസിഡന്റ് പിഎ ഇര്‍ഷാദ്, സെക്രട്ടറി ഹാരിസ് സ്വലാഹി, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ്‌റ് റിഹാസ് പുലാമന്തോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.