നവജാത ശിശു ഐസിയു കള്‍ അമ്മമനസ്സിന്റെ കൂടി കാവല്‍ക്കാരെന്ന് ദക്ഷിണേന്ത്യ നിയോനാറ്റോളജി സമ്മേളനം

നാഷണല്‍ നിയനറ്റോളജി ഫോറം കേരള ഘടകം പ്രസിഡന്റ് ഡോ.വി സി മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ശിശുക്കള്‍മാസം തികയാതെ ജനിക്കുന്നത് എല്ലായ്പ്പോഴും തടയാന്‍ കഴിയില്ലെന്നും എന്നാല്‍, കൃത്യമായ പരിശോധനയും പരിചരണവും ഇത്തരം സാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും ഡോ.വി സി മനോജ് പറഞ്ഞു.പ്രസവ വേദന സമയമെത്താതെ ആരംഭിക്കുകയാണെങ്കില്‍, നവജാതശിശു തീവ്രപരിചരണ വിഭാഗമുള്ള (എന്‍ഐസിയു) ആശുപത്രി തന്നെ തിരഞ്ഞെടുക്കുക. എല്ലാവര്‍ക്കും അവരുടെ ഏറ്റവും അടുത്തുള്ള എന്‍ ഐ സി യു അറിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

Update: 2020-02-23 10:50 GMT

ചങ്ങനാശ്ശേരി: നവജാത ശിശുക്കളുടെയും മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെയും രോഗ ചികിത്സ, പരിചരണം (നിയോനാറ്റോളജി) എന്നിവയിലെ നൂതന ചികില്‍സകളും ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന ദക്ഷിണേന്ത്യന്‍ നിയോനാറ്റോളജി വാര്‍ഷിക സമ്മേളനം, 'സൗത്ത് നിയോകോണ്‍ 2020' ചങ്ങനാശേരി കോണ്‍ട്വര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.നാഷണല്‍ നിയനറ്റോളജി ഫോറം കേരള ഘടകം പ്രസിഡന്റ് ഡോ.വി സി മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ശിശുക്കള്‍മാസം തികയാതെ ജനിക്കുന്നത് എല്ലായ്പ്പോഴും തടയാന്‍ കഴിയില്ലെന്നും എന്നാല്‍, കൃത്യമായ പരിശോധനയും പരിചരണവും ഇത്തരം സാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും ഡോ.വി സി മനോജ് പറഞ്ഞു.പ്രസവ വേദന സമയമെത്താതെ ആരംഭിക്കുകയാണെങ്കില്‍, നവജാതശിശു തീവ്രപരിചരണ വിഭാഗമുള്ള (എന്‍ഐസിയു) ആശുപത്രി തന്നെ തിരഞ്ഞെടുക്കുക. എല്ലാവര്‍ക്കും അവരുടെ ഏറ്റവും അടുത്തുള്ള എന്‍ ഐ സി യു അറിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയും കുട്ടിയും തമ്മിലുള്ള ആദ്യകാല ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ഇടം കൂടിയാണ് എന്‍ഐസിയു എന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. റോയ് അലക്സാണ്ടര്‍ പറഞ്ഞു. കുഞ്ഞ് മാസമെത്താതെ പിറക്കുന്നത് മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് അമ്മയ്ക്ക് ഏറെ വിഷമമുണ്ടാക്കും.കുട്ടി ഐ.സി.യു., നിരീക്ഷണത്തിലാവുക , അമ്മയെ കുഞ്ഞില്‍ നിന്ന് വേര്‍പെടുത്തുക, , ദുഖം, പരിഭ്രാന്തി, കോപം, പരാജയബോധം എന്നിവ ഉള്‍പ്പെടെയുള്ള വൈകാരിക പ്രശ്നങ്ങള്‍ അമ്മയെ വിഷാദത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡോ.കെ ശബരിനാഥന്‍ , ഡോ: സി കെ ശശിധരന്‍ എന്നിവര്‍ക്ക് എന്‍എന്‍എഫ് കേരളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.ഡോ. ടി. യു സുകുമാരന്‍, ഡോ. സച്ചിതാനന്ദ കാമത്ത്, ഡോ. രമേശ് കുമാര്‍, എന്‍ എന്‍ എഫ് കേരള സെക്രട്ടറി ഡോ.വിഷ്ണു മോഹന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. നെല്‍ബി ജോര്‍ജ് മാത്യു സംസാരിച്ചു.

തുടര്‍ പരിശീലനവും, നൈപുണ്യ വികസനവുമാണ് സമ്മേളനം പ്രധാനമായും ലക്ഷ്യമിടുന്നത്.രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കേസുകളുടെ പരിചരണം, നൂതന രീതികള്‍, നിയോനാറ്റോളജി ഗവേഷണങ്ങളിലെ പ്രശസ്ത സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും, അമ്മമാര്‍ക്കായി നവജാതശിശു സംരക്ഷണ പരിപാടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സമ്മേളനം ആവിഷ്‌കരിക്കുന്നുണ്ട്.പത്തനംതിട്ട എന്‍ എന്‍ എഫ് ഘടകം പ്രസിഡന്റ് ഡോ.ബിനു ഗോവിന്ദ്, സെക്രട്ടറി ഡോ. റോണി ജോസഫ് ,പത്തനംതിട്ട ഘടകം ഐ.എ.പി പ്രസിഡന്റ് ഡോ.ബിനുക്കുട്ടന്‍ ,സെക്രട്ടറി ഡോ. ജിജോ ജോസഫ് ജോണ്‍ , സൗത്ത് നിയോകോണ്‍ കോ.ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ.ജേക്കബ് ഏബ്രഹാം എന്നിവര്‍നിയോനാറ്റോളജി ശില്‍പശാലകള്‍ നയിച്ചു.നാഷണല്‍ നിയോനാറ്റോളജി ഫോറം (എന്‍എന്‍എഫ്) കേരളം, നാഷണല്‍ നിയോനാറ്റോളജി ഫോറം പത്തനംതിട്ട, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് പത്തനംതിട്ട എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Tags:    

Similar News