പാറമ്പുഴ ഡിപ്പോ സംരക്ഷിത വനമായി പ്രഖ്യാപിച്ച് വിജ്ഞാപനം

Update: 2021-10-04 12:29 GMT

കോട്ടയം: ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജിലെ പാറമ്പുഴ ഡിപ്പോ ഉള്‍ക്കൊള്ളുന്ന 3.75 ഹെക്ടര്‍ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമായതായി ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ പറഞ്ഞു. പെരുമ്പായിക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 25, സര്‍വേ നമ്പര്‍ 172 ലെ 3.7550 ഹെക്ടര്‍ ഭൂമിയാണ് (പാറമ്പുഴ ഡിപ്പോ) സെഷന്‍ നാലു പ്രകാരം സംരക്ഷിത വനമായി പ്രഖ്യാപിച്ചത്.

വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. കേരള വനനിയമപ്രകാരം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് കൈമാറി.

Tags: