സംഗീതസംവിധായകന്‍ ജയ്‌സനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Update: 2021-08-15 17:40 GMT

കോട്ടയം: സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി. വൈക്കം മുച്ചയൂര്‍കാവ് സ്വദേശി അര്‍ജുനാ(18) ണ് പോലിസ് പിടിയിലായത്. ആക്രമിക്കാന്‍ ഉപയോഗിച്ച വാക്കത്തിയും കണ്ടെത്തി. അക്രമിസംഘത്തിലെ മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. വെച്ചൂര്‍- കല്ലറ റോഡില്‍ ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു ആക്രമണം. ജയ്‌സണെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ജയ്‌സണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കടത്തുരുത്തി പോലിസാണ് കേസെടുത്തത്.

കൗമാരക്കാരായ മൂന്നുപേര്‍ ചേര്‍ന്നാണ് ആക്രമം നടത്തിയതെന്ന് ജയ്‌സണ്‍ പോലിസിനോട് പറഞ്ഞു. കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വയലാറിലെ വീട്ടില്‍ ഒരു പാട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പോയതായിരുന്നു ജയ്‌സണ്‍ ജെ നായര്‍. ഇതിനുശേഷം രാത്രി കാറില്‍ ഏറ്റുമാനൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ജയ്‌സണിന് നേരെ ആക്രമണമുണ്ടായത്. റോഡരികില്‍ വാഹനം നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് മൂന്നംഗസംഘത്തിന്റെ ആക്രമണമുണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജയ്‌സണ്‍ ഈ സംഭവം പുറംലോകത്തെ അറിയിച്ചത്.

Tags:    

Similar News