ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് കാറില്‍ സഞ്ചരിച്ച സംഘം തോട്ടില്‍ വീണു, കാര്‍ മുങ്ങി

Update: 2024-05-25 12:13 GMT

കോട്ടയം: കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്.യാത്രക്കാരെ പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കാര്‍ പൂര്‍ണമായും തോട്ടില്‍ മുങ്ങിപ്പോയി.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മൂന്നാറില്‍ നിന്നും കുമരകം വഴി ആലപ്പുഴയ്ക്ക് പോകാന്‍ എത്തിയതായിരുന്നു ഹൈദരാബാദ് സ്വദേശികളായ നാല് വിദ്യാര്‍ത്ഥികള്‍ . മാഞ്ഞൂര്‍ കവല വഴി കുറുപ്പന്തറ കടവിന് സമീപം എത്തിയപ്പോള്‍ വഴിമാറി തോട്ടിലേക്ക് കാര്‍ മറിയുകയായിരുന്നു . തോട്ടിലെ ശക്തമായ ഒഴുക്കില്‍ വാഹനം പെട്ടതോടെ ഡിക്കി തുറന്നു നാലുപേരും രക്ഷപ്പെട്ടു. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ സഞ്ചരിച്ചത് . എന്നാല്‍ കുറുപ്പുംതറ കടവിന് സമീപത്തെ വളവില്‍ ദിശ ബോര്‍ഡുകള്‍ ഇല്ലാതിരുന്നതാണ് തിരിച്ചടിയായത് . മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ പരിശ്രമത്തിന് ഒടുവിലാണ് വാഹനം കരയ്ക്ക് കയറ്റിയത്. സമാനമായ അപകടങ്ങള്‍ സ്ഥിരമായി നടക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കി.

കടുത്തുരുത്തി പോലിസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ദിശ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അടക്കം ഉടനടി നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ എംപി തോമസ് ചാഴികാടന്‍ പറഞ്ഞു .




Similar News